കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സംഗീത ലോകത്ത് നിറസാന്നിധ്യമായ പ്രഭാകരൻ 12 വയസിൽ തബലവാദനത്തിൽ അരങ്ങേറ്റം നടത്തി. 1979 ലെ സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയി,
1987 ൽ ഇന്ത്യൻ പോസ്റ്റൽ കൾച്ചറൽ മീറ്റ് സംസ്ഥാന മത്സര വിജയി, തുടർന്ന് ഓൾ ഇന്ത്യ മത്സരത്തിൽ സ്പെഷൽപ്രൈസ്, ഹാർമോണിയം, ട്രിപ്പിൾ ഡ്രം, ജാസ് ഡ്രം എന്നീ സംഗീത ഉപകരണങ്ങളിൽ പരിജ്ഞാനമുള്ള പ്രഭാകരൻ കെ ജെ യേശുദാസ് ഉൾപ്പെടെയുള്ളവരുടെ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
കോഴിക്കോട് ആകാശവാണിയിൽ സീനിയർ ഗ്രേഡ് ഗസ്റ്റ് ആർട്ടിസ്റ്റ് (തബല) കൂടിയായ ശ്രീ പ്രഭാകരൻ കൊയിലാണ്ടിക്ക് സൗഹാർദ്ദ പെരുവട്ടൂർ ഏർപ്പെടുത്തിയ പ്രഥമ മണക്കാട് രാജൻ സ്മാരക സംഗീത പുരസ്ക്കാരം 10000 രൂപയും പ്രശസ്തി പത്രം ഫലകം) 2025ആഗസ്ത് 24 ന് പെരുവട്ടൂർ ഉജ്ജയിനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി സമർപ്പിക്കും.
സാംസ്ക്കാരിക സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും, രമേശ് കാവിൽ കാവുംവട്ടം വാസുദേവൻ, നിധീഷ് നടേരി, മേപ്പയ്യൂർ ബാലൻ എന്നിവർ പങ്കടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ
ജിഷ പുതിയേടുത്ത്,രവീന്ദ്രൻ വി കെ ,എൻ വി ബിജു,വി നാരായണൻ, ബാബു കെ ടി കെ, രാജൻ പി കെ എന്നിവർ അറിയിച്ചു.