കൽപ്പത്തൂർ : മലയാളം ലൈബ്രറി റിസർച്ച്സെൻ്റർ വയോജന വേദിയും നൊച്ചാട് ഗവ.ആയൂർവേദ ആശുപത്രിയുംസംയുക്തമായി ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദപട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് 17ാം വാർഡ്മെമ്പർ പി.പി.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗംകെ.കെ. ലിസി, സുർജിത്ത് കെ.എം, പി.പി. സമീർ, സുരേന്ദ്രൻ കൊളോറത്ത്, ജയാനന്ദൻ ചാലിൽ, പി.സത്യൻ, രാജൻ എടക്കാട്ടിൽ, ഗോപാലൻ പയ്യൂർ എന്നിവർ സംസാരിച്ചു. ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ഡോ: രമ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.