കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ അന്തരിച്ചു

മുൻമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി.വി .പത്മരാജൻ അന്തരിച്ചു. മുൻ ചാത്തന്നൂർ എം.എൽ.എ ആയിരുന്നു. രണ്ടുതവണ ചാത്തന്നൂരിൽ നിന്ന് എംഎൽഎ ആയിട്ടുണ്ട് കരുണാകരൻ ,ആൻറണി മന്ത്രിസഭയിൽ അംഗമായിരുന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1983 മുതൽ 1987 വരെ കെ.പി.സി.സി പ്രസിഡൻറായിരുന്നു. 1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു. 1992-ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അപകടം പറ്റിയ സമയത്ത് ചെറിയ കാലം സഭാ നേതാവായിരുന്നു. സാമൂഹ്യ ക്ഷേമം, ഫിഷറീസ് ,വൈദ്യുതി വകുപ്പകൾ കൈകാര്യം ചെയ്തിരുന്നത്.

Leave a Reply

Your email address will not be published.