സ്വകാര്യ ബസ് സമരം പിന്‍വലിച്ചു പിന്‍മാറിയത് ബസ് ഓപറേറ്റേഴ്‌സ് ഫോറം, പിന്നോട്ടില്ലെന്ന് മറ്റ് സംഘടനകള്‍ 

 

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്.
ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പില്‍ ആണ് നടപടി.

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വിദ്യാര്‍ഥി സംഘടനകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ നിലപാട്. പെര്‍മിറ്റ് സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനത്തില്‍ എത്തുമെന്നും മന്ത്രി ബസുടമകളെ അറിയിച്ചു. ബസ് ഉടമകള്‍ ഉന്നയിച്ച ഭൂരിഭാഗം വിഷയങ്ങളിലും ധാരണയായതായി മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ മറ്റ് സംഘടനകളും പണിമുടക്ക് പിന്‍വലിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടുകള്‍ ശക്തമായ കടലാക്രമണത്തില്‍ അപകടകരമാം വിധം താഴുന്നത് ഭീഷണിയാകുന്നു

Next Story

കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ അന്തരിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത