പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് സ്വാഗതവും പ്രസിഡൻ്റ് എ.എം. കുഞ്ഞിരാമൻ അധ്യക്ഷ പ്രസംഗവും നടത്തി. പി.ആർ രഘുത്തന്മൻ ബാലുശ്ശേരി ആശംസകൾ അർപ്പിച്ചു. നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ദീപ് നിയെ ജില്ലാ സെക്രട്ടറി ചടങ്ങിൽ ആദരിച്ചു. രാമചന്ദ്രൻ ഗുഡ് വിൽ നന്ദി പറഞ്ഞു.
22 യൂണിറ്റുകളിൽ നിന്ന് ഇരുന്നൂറിലധികം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. വ്യാപാര മിത്ര പദ്ധതി വഴി നിരവധി വ്യാപാരികൾക്ക് ധനസഹായം നൽകാൻ സമിതി നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. ഇത്തരം സഹായ പദ്ധതികൾ സമിതിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നു നേതാക്കൾ പറഞ്ഞു. വ്യാപാര മേഖല നേരിടുന്ന വിവിധ വെല്ലുവിളികൾ ചർച്ച ചെയ്തു, ഭാവിയിൽ നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കൺവെൻഷൻ മുന്നോട്ടുപോകാൻ തീരുമാനിച്ചു.