തിരുവനന്തപുരം: ബെവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ബുധനാഴ്ച രാവിലെ 11 മണിക്ക് കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയുടെ തിരുവനന്തപുരം ആര്യശാലയിലെ കേന്ദ്ര ഓഫീസിന് മുൻപാകെ മാർച്ചും ധർണ്ണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.ബി അനിൽകുമാറും ജനറൽ സെക്രട്ടറി എ.പി ജോണും അറിയിച്ചു. ധർണ്ണ മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യും.
മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, അഞ്ചു വർഷം സർവീസ് പൂർത്തിയായവർക്കും പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.