സംസ്ഥാനത്ത് 25 സെന്റ് ഭൂമി വരെയുളള തരംമാറ്റല്‍ അപേക്ഷകളില്‍ സ്ഥലം കാണാതെ തീരുമാനം എടുക്കാൻ അനുമതി. ഇതോടെ ഭൂമി തരംമാറ്റല്‍ എളുപ്പമാകും. അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാങ്മൂലം വാങ്ങി അപ്പോള്‍ തന്നെ അനുമതി നല്‍കാം. പിന്നീടുളള പരിശോധനയില്‍ അപേക്ഷ തെറ്റാണെന്ന് തെളിഞ്ഞാല്‍ അനുമതി റദ്ദാക്കാം. റവന്യുവകുപ്പ് തയാറാക്കിയ പുതിയ മാർഗരേഖയിലാണ് ഈ നിർദ്ദേശം.ഭൂമി തരംമാറ്റലിനുളള 3 ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദിവസേന ശരാശരി 700 അപേക്ഷകളാണ് റവന്യു ഓഫീസുകളില്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാർഗരേഖ തയാറാക്കിയത്. അപേക്ഷകകളില്‍ തീരുമാനം എടുക്കാൻ അനുമതി ലഭിക്കാൻ ധാരാളം സമയം എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അത് ഒഴിവാക്കുന്നതിനുവേണ്ടി റവന്യൂ മന്ത്രി കെ രാജന്റെ മുൻകൈ പ്രത്യേക ഒരു മാർഗ്ഗരേഖ പുറത്തിറക്കിയത്.
സംസ്ഥാനത്ത് ലഭിച്ചിരിക്കുന്ന അപേക്ഷകളെ എല്ലാം ഓരോ ക്ലസ്റ്റർ അടിസ്ഥാനത്തില്‍ വേർതിരിക്കും. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് സീനിയോറിറ്റി നോക്കാതെ തന്നെ അപേക്ഷകള്‍ അയച്ചുകൊടുക്കും. ഈ അപേക്ഷകള്‍ നോക്കി ഒരു അദാലത്ത് വില്ലേജ് ഓഫീസർമാർ സംഘടിപ്പിക്കണം. ആ അദാലത്തില്‍ വച്ച് ബന്ധപ്പെട്ട അപേക്ഷകളില്‍ നിന്ന് ഒരു സത്യവാങ്മൂലം എഴുതി വാങ്ങി അപ്പോള്‍ തന്നെ ഭൂമി തരം മാറ്റലിന് അനുമതി നല്‍കാം എന്നതാണ് പുതിയ മാർഗരേഖയിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതോടുകൂടി സംസ്ഥാനത്ത് കെട്ടികിടക്കുന്ന വലിയ തോതിലുള്ള അപേക്ഷകള്‍ വലിയ തോതില്‍ തീർപ്പാക്കാനാകും.