നിപ: 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; കോഴിക്കോട്ട് 114

കോഴിക്കോട് ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 114 പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ജില്ലകളിലായി സമ്പര്‍ക്കപ്പട്ടികയില്‍ 609 പേരാണുള്ളത്. ഇതില്‍ 112 പേര്‍ പാലക്കാട് രണ്ടാമത് നിപ റിപ്പോര്‍ട്ട് ചെയ്തയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. പാലക്കാട് 286, മലപ്പുറം 207, എറണാകുളം 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍. മലപ്പുറത്ത് എട്ടുപേര്‍ ഐസിയു ചികിത്സയിലാണ്.

പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് റൂട്ട് മാപ്പ് തയാറാക്കി. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

രാജ്യാന്തര ചലച്ചിത്ര മേള: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് 

Next Story

പയ്യോളി നഗരസഭ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ച വരെ അനുമോദിച്ചു

Latest from Local News

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി

മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു

മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്