സി.ഡി.എസ് അഴിമതിക്കെതിരെ മേപ്പയൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ്സിലെ അഴിമതിയെ പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, മേപ്പയ്യൂരിൽ കേരള ചിക്കൻ സ്റ്റാൾ തുടങ്ങുന്നതിനു വേണ്ടി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുക്കുകയും ഇന്നേവരെ ചിക്കൻ സ്റ്റാൾ ആരംഭിക്കാതിരിക്കുകയും, കുടുംബശ്രീയിലെ കുട്ടികൾക്ക് 3 ദിവസത്തെ ബാലസഭ ക്യാമ്പ് തുടങ്ങാൻ വേണ്ടി 60000/- രൂപ പിൻവലിച്ച് ഒരു ദിവസം മാത്രമാണ് ക്യാമ്പ് നടത്തിയത് ഇതിലും വലിയ അഴിമതിയാണ് സിഡിഎസ് നടത്തിയിട്ടുള്ളത്. ഈ അഴിമതികളെ പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ അനീഷ് അക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി ഇ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ, സി.എം. ബാബു, പ്രസന്നകുമാരി, ചൂരപ്പറ്റ, പി.കെ.രാഘവൻ, പുതുക്കുളങ്ങര സുധാകരർ എന്നിവർ സംസാരിച്ചു. ഇ.കെ.മുഹമ്മദ് ബഷീർ ഷബീർ ജന്നത്ത് എsയിലാട്ട് ഉണ്ണികൃഷ്ണൻ, ടി.കെ.അബ്ദുറഹിമാൻ, റിഞ്ജുരാജ് എടവന, ശ്യാമള കെ.എം, പെരുമ്പട്ടാട്ട് അശോകൻ, രവീന്ദ്രൻ വള്ളിൽ, ആന്തേരി ഗോപാലകൃഷ്ണൻ, സുരേഷ് മൂനൊടിയിൽ, എം.എം അർഷിന, കെ.ജിഷ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.