അരിക്കുളം: കൂത്ത് കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്താന്‍ അരിക്കുളം ഗ്രാമപഞ്ചയത്തിലെ നാലാം വാര്‍ഡില്‍ നിര്‍മ്മിച്ച കലാപഠന കേന്ദ്രം നാടിന് സമർപ്പിച്ചു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷനായി.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ എം സുഗതൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ പ്രൊഫ സി.പി. അബൂബക്കർ പത്മാവതി ഇലോടമ്മ, മാണി നിലകണ്ഠൻ ചാക്യാർ, പൊതിയിൽ നാരായണ ചാക്യാർ, മാണി മാധവാ നന്ദ് ചാക്യാർ, പി.കെ.ഹരീഷ് നമ്പ്യാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. രജനി, ബ്ലോക് പഞ്ചായത്ത് അംഗം ടി.എം രജില, കെ.അഭിനിഷ് വാർഡ് മെമ്പർ വി.പി.അശോകൻ, എം. പ്രകാശൻ, വി.എം ഉണ്ണി, എ.കെ.എൻ അടിയോടി, പി.ഗീതാദേവി, എ. സന്ദീപ്, സി. രാമമാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാണി മാധവ ചാക്യാരുടെ ജന്മ വീടിനോട് ചേര്‍ന്ന് കുടുംബാഗങ്ങള്‍ പഞ്ചായത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്മരകം ഉയര്‍ന്നത്. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7450000 രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.