സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കേന്ദ്ര പെൻഷനു ആവശ്യമായ ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്. പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത തട്ടിപ്പുകാർ ജീവൻ പ്രമാൺ പത്രയിൽ നിന്നാണെന്ന് പറഞ്ഞ് പെൻഷനുകാരെ ഫോണിൽ ബന്ധപ്പെടുന്നു. പെൻഷൻകാരുടെ നിയമന തീയതി, വിരമിക്കൽ തീയതി, പെൻഷൻ പെയ്മെൻറ് ഓർഡർ നമ്പർ, ആധാർ നമ്പർ മറ്റു വിവരങ്ങൾ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ശേഷം ജീവൻ, പ്രമാൺ പത്ര പുതുക്കുന്നതിനായി ഫോണിൽ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടും. തട്ടിപ്പുകാർ ആദ്യം പറഞ്ഞ വിവരങ്ങൾ ശരിയായതിനാൽ പെൻഷൻകാർ ഒടിപി നൽകുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അപ്പോൾ തന്നെ പിൻവലിക്കുകയും തട്ടിപ്പ് പൂർണമാകുകയും ചെയ്യുന്നു.
പെൻഷൻകാരുടെ വിവരങ്ങൾ തട്ടിപ്പുകാർ എങ്ങനെ കൈക്കലാക്കുന്നു എന്നതിനെക്കുറിച്ചു സൈബർ ക്രൈം വിഭാഗം അന്വേഷിച്ചുവരുന്നു.
പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ജീവൻ പ്രമാൺ പത്ര പുതുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയോ ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യില്ല എന്ന് പെൻഷൻ ഡയറക്ടറേറ്റിൽനിന്ന് മുന്നറിയിപ്പുണ്ട്. തട്ടിപ്പുനടന്നു ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം നഷ്ടമാകുന്നത് തടയാൻ കഴിയും. തട്ടിപ്പിനിരയായാൽ 1930 എന്ന സൗജന്യ നമ്പറിൽ പരാതിപ്പെടണമെന്നും കേരള പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന; കോഴിക്കോട് സ്വദേശിനി ഉൾപ്പെടെ നാല് പേർ പിടിയിൽ

Next Story

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

Latest from Main News

രാത്രികാല തീവണ്ടികളില്‍ യാചകരുടെയും മദ്യപാനികളുടെയും ശല്യം ഏറുന്നു

രാത്രികാല വണ്ടികളില്‍ യാചകരുടെയും മദ്യപാനികളുടെയും ശല്യം ഏറുന്നത് സ്ത്രീകളും കുട്ടികളുമടക്കമുളള യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. മംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രാത്രികാല

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

 വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷൻ കൗൺസിലാണ്

ഷാഫി പറമ്പിലിന് നന്ദി പറഞ്ഞ് ഇന്ത്യൻ താരം മിന്നുമണി

ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിത എ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത വയനാട്ടുകാരി മിന്നുമണിയെ പരാമർശിച്ച് ഷാഫി പറമ്പിൽ എം.പി നടത്തിയ

മാണി മാധവ ചാക്യാര്‍ സ്മാരക കലാപഠന കേന്ദ്രം നാടിന് സമർപ്പിച്ചു

അരിക്കുളം: കൂത്ത് കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്താന്‍ അരിക്കുളം ഗ്രാമപഞ്ചയത്തിലെ നാലാം വാര്‍ഡില്‍