സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് വീൽ ചെയറുകൾ നൽകി ദുബായ് കെഎംസിസി. പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും പാലിയേറ്റീവ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് കെഎംസിസി അറുപതു വീൽചെയറുകൾ വിവിധ പാലിയേറ്റ്റീവ് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തത്. സംഘടനയുടെ വാർഷികത്തോടനുബന്ധിച്ച്
ഹെല്പ്പിംഗ് ഹാൻഡ്‌സ് പദ്ധതിയിൽ പെടുത്തയാണ് പദ്ധതി നടപ്പാക്കിയത്.
പയ്യോളിയിലെ ശാന്തി പാലിയേറ്റീവിനും തണൽ പയ്യോളിക്കും അനുവദിച്ച രണ്ട് വീതം വീൽ ചെയറുകൾ യാഥാക്രമം ശാന്തിക്കുവേണ്ടി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാനും തണൽ പയ്യോളിക്കു വേണ്ടി മഠത്തിൽ അബ്ദുറഹിമാനും ഏറ്റുവാങ്ങി. ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ മൊയ്തീൻ പട്ടായി, നിഷാദ് മൊയ്തു, റയീസ് കോട്ടക്കൽ, മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള, ജനറൽ സിക്രട്ടറി ബഷീർ മേലടി, 30-ാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.ടി.റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു.