കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കൂടാതെ നാളെ അതിശക്തമായ മഴ മുന്നറിയിപ്പാണ് സംസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.