ജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്ന് അഡ്വ: കെ പ്രവീൺകുമാർ

മേപ്പയൂർ: ജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്നും വാർഡ് എങ്ങനെ വെട്ടിച്ചറിച്ചാലും ജനവികാരം മറികടക്കാൻ സി.പി.എമ്മിന് കഴിയില്ലെന്നും അടുത്ത പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുക്കുമെന്നും അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. അമ്പത് വർഷക്കാലമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഭരണം കൈയ്യാളിയ ഇടത് ഭരണത്തിനെതിരെ മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കുറ്റപത്രം തയ്യാറാക്കുകയും തുടർന്ന് നടന വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് മോഡറേറ്ററായി. എ.കെ.ബാലകൃഷ്ണൻ കുറ്റപത്രം സമർപ്പിച്ചു. കെ.പി. വേണുഗോപാൽ സി.പി.നാരായണൻ, ഇ.കെ.മുഹമ്മദ്ബഷീർ, പറമ്പാട്ട് സുധാകരൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ഇ. അശോകൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, പി.കെ.രാഘവൻ, പുതുക്കുളങ്ങര സുധാകരൻ ഇവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.