കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ അധികാരത്തിൽ എത്തണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കേന്ദ്രം ബഹുരാഷ്ട്ര കുത്തകൾക്ക് രാജ്യത്തെ പണയം വെക്കുമ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം അനുഭവിക്കുന്ന തൊഴിലാളികളടക്കമുള്ളവരെ തിരിച്ചറിയാൻ ഇടതു സർക്കാറിന് കഴിയുന്നില്ലെന്നും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശികൾ എന്നവകാശപ്പെടുന്ന സി.പിഎം സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർത്താൻ ഐ എൻ ടി യു സി യെ പോലുള്ള ട്രേഡ് യുനിയൻ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എൻ.ടി.യു.സി പേരാമ്പ്ര നിയോജക മണ്ഡലം കേമ്പ് എക്സിക്യൂട്ടിവ് കാരയാട് തറമ്മൽ അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ഷാജു പൊൻപാറ അദ്ധ്യക്ഷ്യം വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഫിൽ.വി.പി, ഡി സി സി ജനറൽ സെക്രട്ടറിമാരായ രാജൻ മരുതേരി, മുനിർ എരവത്ത്, പി.കെ രാഗേഷ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരയ വി.വി ദിനേശ്, ടി ശ്രീനിവാസൻ, സൗമ്യ യു.എൻ, കെ.പി രാമചന്ദ്രൻ, യൂസഫ് കുറ്റിക്കണ്ടി, ശശി ഊട്ടേരി, ടി.പി നാരായണൻ, സി. രാമദാസ്, ശ്രീധരൻ കണ്ണമ്പത്ത്, മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.