ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ് ജില്ലയിലെ തെരെഞ്ഞെടുത്ത പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ റോബോട്ടിക്സിൽ കുട്ടികൾക്ക് പരിശീലനം നൽകും. കുട്ടികളിൽ സാങ്കേതികജ്ഞാനവും നൂതനാശയങ്ങളിലൂന്നിയുള്ള ചിന്താധാരയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുവൻ പൊയിൽ ജി.എം.യു.പി. സ്കൂളിൽ തുടക്കമിട്ടത്. വിദ്യാലയത്തിലെ 6,7 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കുമായി നടത്തിയ നൂതന നൈപുണീ പരിശോധനയിലൂടെയാണ് 30 കുട്ടികൾക്ക് ശാസ്ത്രീയപരിശീലനം നൽകുക . ഓരോ സ്കൂളിൽ നിന്ന് 10 പ്രോജക്ടുകളാണ് റോബോട്ടിക്സ് സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുട്ടികൾ പൂർത്തിയാക്കുക
വാക് ടുലിസ് ടെക് ക്വസ്റ്റ് എന്ന പദ്ധതി കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. അബ്ദുന്നാസർ യു.കെ ആമുഖഭാഷണം നടത്തി. വാക്കറു ഫൗണ്ടേഷൻ മേധാവി സുമിത്ര ബിനു പ്രൊജക്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ റോബോട്ടിക്ക് കിറ്റുകൾ ഹെഡ് മിസ്ട്രസിന് കൈമാറി. ഡിവിഷൻ കൗൺസിലർ ഷബീന നവാസ് , പി.ടി.എ പ്രസിഡണ്ട് പി. സിറാജുദ്ദീൻ , സ്റ്റാഫ് സെക്രട്ടറി വി.ജെ. വിൻസൻ്റ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ.വി. ബീന സ്വാഗതവും റോബോട്ടിക്സ് ക്വസ്റ്റ് കൺവീനർ സി.പി.സുവർണ്ണ നന്ദിയും പറഞ്ഞു. ചടങ്ങിൽ വാക്കറു ഫൗണ്ടേഷൻ, സി ലീഡ് പ്രതിനിധികൾ രക്ഷിതാക്കൾ വിദ്യാർത്ഥികൾപങ്കെടുത്തു
Latest from Local News
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ്
ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു.സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
രണ്ടാം പിണറായി വിജയന് സര്ക്കാര് നാല് വര്ഷം കൊണ്ട് 2,23,000 പട്ടയങ്ങള് വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്മാണ വകുപ്പ് മന്ത്രി കെ
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്.ജി.ഒ അസോസിയേഷന് സംസ്ഥാന ജനറല്