കാട്ടില പീടിക പി സി എ ലൈബ്രറി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി എൽഎൽബി എൻട്രൻസ് പരീക്ഷയിൽ 25ാം റാങ്ക് നേടിയ എൻ. പത്മിനി മുഖ്യാതിഥിയായി.എൻ പത്മിനിയെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് സുഗേഷ് ഇല്ലത്ത് അധ്യക്ഷനായി. സെക്രട്ടറി ഷൈജു നല്ലയിൽ, ലൈബ്രറി കൗൺസിൽ ചേമഞ്ചേരി നേതൃസമിതി കൺവീനർ കെ വി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജു നല്ലയിൽ എന്നിവർ സംസാരിച്ചു.
