കൊയിലാണ്ടി : തീരദേശ മേഖലയോടുളള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു .കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പണി പൂർത്തികാതെ ബുദ്ധിമുട്ടിക്കുകയാണ് ഭരണാധികാരികൾ ചെയ്യുന്നത്. മത്സ്യ തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകാതെയും സി.ആർ സെഡിൻ്റെ പേരിലും ഈ മേഖലയിലെ ജനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
തീരദേശ മേഖലയിലെ കോൺഗ്രസ്സ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു . മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകർക്കും ആദരം നൽകി. വി.കെ ജയരാജൻ അധ്യക്ഷത വഹിച്ചു. സുമാസുരേഷ് മുഖ്യപ്രഭാഷണം നടത്തി . അഡ്വ കെ. വിജയൻ , രാജേഷ് കീഴരിയൂർ , സി.കെ അരുൺ, സത്യൻ പുതിയാപ്പ, പി ബാലകൃഷ്ണൻ ,സി അസീസ് ബേപ്പൂർ , ടി.വി അനീഷ്, എൻ.വി. ബാബുരാജ് , കെ.പി വിനോദ് കുമാർ , പി.വി വേണുഗോപാൽ .ടി.പി കൃഷ്ണൻ സി.പി. മോഹനൻ ഷിനീഷ് സംസാരിച്ചു