ബാലുശ്ശേരി: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാലുശ്ശേരി മേഖല സമ്മേളനം ബാലുശ്ശേരിയില്‍ നടന്നു. പ്രമുഖ നാടക സിനിമാനടന്‍ ഹരീന്ദ്രനാഥ് ഇയ്യാട് പതാക ഉയര്‍ത്തി. ജിഎല്‍പി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വില്‍സണ്‍സാമുവല്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസിനെ നന്മയിലേക്ക് നയിക്കുന്നതാണ് കലയെന്ന് അദ്ദേഹം പറഞ്ഞു.
കലാരംഗത്ത് വളരാന്‍ ആത്മസമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് മുഖ്യാതിഥിയായ സിനിമാതാരം അഞ്ജന പ്രകാശ് പറഞ്ഞു. ഐഡികാര്‍ഡ് വിതരണോദ്ഘാടനം അഞ്ജന പ്രകാശ് മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന് നല്‍കി നിർവഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ജയപ്രകാശ് നന്മണ്ട അധ്യക്ഷനായി. ചുമര്‍ ചിത്രകലാകാരന്‍ ജിജുലാല്‍ സിനിമാതാരം അഞ്ജനയ്‌ക്ക് ഉപഹാരം നൽകി.
പ്രതിനിധി സമ്മേളനം നന്മ ജില്ലാസെക്രട്ടറി രാജീവന്‍ മഠത്തിലും, കലാമേള കലാമണ്ഡലം സത്യവ്രതനും ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ധനേഷ്‌കുമാര്‍ ഉള്ള്യേരി, പരീദ് കോക്കല്ലൂര്‍, ശൈലജ കുന്നോത്ത്, ശിവന്‍ കോക്കല്ലൂര്‍, ഓണില്‍ രവീന്ദ്രന്‍, ഡോ.പ്രദീപ് കുമാര്‍ കറ്റോട്, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ബിജു ടി.ആര്‍, ശശികുമാര്‍ തുരുത്യാട്, ശിവദാസന്‍ ഉള്ള്യേരി, ബാബു പാലോളി, ബേബി എകരൂല്‍, ലിന പി.അത്തോളി, ശ്രീജ ചേലത്തൂര്‍, സി.കെ.അഖില, ഉഷ, ഗോവിന്ദന്‍ കുട്ടി ഉള്ള്യേരി എന്നിവർ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പുതിയ ഭാരവാഹികളായി ജയ പ്രകാശ് നന്മണ്ട (പ്രസിഡന്റ്) പ്രദീപ് കുമാര്‍ കറ്റോട് ( സെക്രട്ടറി) പരീത് കോക്കല്ലൂര്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.