മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ജിഐഎസ് സർവ്വേയിലൂടെ കണ്ടെത്തിയ കെട്ടിടങ്ങളുടെ അധിക നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിന് മുന്നോടിയായി പ്ലാൻ എസ്റ്റിമേറ്റ് തയാറാക്കുന്നവരുടെ യോഗം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും കെട്ടിട ഉടമകൾക്ക് രേഖകൾ സമർപ്പിക്കാൻ സാവകാശം നൽകുകയും ചെയ്തിരുന്നു.

അദാലത്ത് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം കെ മോഹനൻ, സെക്രട്ടറി ജിജി, അസി. എഞ്ചിനിയർ രാജിമോൾ, ഓവർസിയർ ഷാജി, സുഹേഷ്, എച്ച് സി ഷിജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി അരുൺ ലൈബ്രറിയിൽ സൗജന്യ പ്രഷർ, ഷുഗർ പരിശോധന ക്യാമ്പ് നടത്തി

Next Story

കോൺഗ്രസ്‌ – ഐ എൻ ടി യു സി നേതാവ് കെ സി രാമചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Latest from Local News

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങള്‍ക്കും മാനസിക സമ്മര്‍ദങ്ങള്‍ക്കും പരിഹാരമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വനിതാ വെല്‍നസ് സെന്റര്‍ തുറന്നു. 14.12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത്

പൊതുവിദ്യാലയങ്ങളിലിനി റോബോട്ടിക്സ് പഠനവും

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ് ജില്ലയിലെ തെരെഞ്ഞെടുത്ത പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ റോബോട്ടിക്സിൽ കുട്ടികൾക്ക് പരിശീലനം നൽകും. കുട്ടികളിൽ സാങ്കേതികജ്ഞാനവും

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -മന്ത്രി മുഹമ്മദ് റിയാസ്

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ

പേരാമ്പ്രയിൽ കുന്നിക്കൂട്ടം മലയിൽ എക്സൈസ് റെയ്ഡ്: വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

പേരാമ്പ്ര: അവിടനല്ലൂർ വില്ലേജിലെ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി  വ്യാജവാറ്റ് കേന്ദ്രം തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ

നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്

ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം തേടാം സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍