പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കോർപ്പറേഷൻ നടപടി തുടങ്ങി. കോർപ്പറേഷൻ ‘ഹില്ലി അക്വ’ എന്നപേരിൽ പുറത്തിറക്കുന്ന കുടിവെള്ളം, കരിമ്പിൻചണ്ടിയടക്കമുള്ളവകൊണ്ട് നിർമിച്ച, ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനാണ് പദ്ധതി. വിവിധ ഏജൻസികളുടെ അനുമതി ലഭിച്ചാലുടൻ പുതുരീതിയിൽ കുടിവെള്ളം വിപണിയിലെത്തും.
