കോഴിക്കോട് : മുൻ ഡി സി സി ജനറൽ സെക്രട്ടറിയും, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടും കോഴിക്കോട് ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ സി രാമചന്ദ്രന്റെ നാലാം ചരമ വാർഷികദിനത്തിൽ അദ്ദേഹം പ്രസിഡണ്ടായിരുന്ന കേരള സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ഗൃഹത്തിൽ ചേർന്ന അനുസ്മരണ യോഗം ഐ എൻ ടി യു സി സാലറീഡ് ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി വി സുരേന്ദ്രൻ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പുത്തൂർ മോഹനൻ വടകര, ജില്ലാ ജനറൽ സെക്രട്ടറി എം സതീഷ് കുമാർ, സാലറീഡ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാമകൃഷ്ണൻ, കെ പി സി സി വിചാർ വിഭാഗ് ജില്ലാ പ്രസിഡണ്ട് കെ പത്മകുമാർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ കൊമ്മേരി, അഷ്‌റഫ് ചേലാട്ട്, വിചാർ വിഭാഗ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീവത്സൻ പി, കെ വി ശിവാനന്ദൻ കൊയിലാണ്ടി, ടി സജീഷ് കുമാർ, കെ പി ശ്രീകുമാർ, എ കെ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി: കൊല്ലം കുന്നിയോറമയിൽ ജാനു അമ്മ ( 101 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ: ദാമോദരൻ ,ദാസൻ
അരിക്കുളം:കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ (79) അന്തരിച്ചു. ഭാര്യ : സുഭദ്ര. മക്കൾ: ബെൻസിലാൽ (എ എസ് ഐ സിറ്റി ട്രാഫിക്ക്
ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.







