അത്തോളിയിൽ പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചപ്പോൾ അവ അറിയില്ലെന്ന് പറഞ്ഞ പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി. കുട്ടിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടിയെന്നും ആരോപണമുണ്ട്. മുഹമ്മദ് അമീൻ എന്ന വിദ്യാർത്ഥിക്കാണ് റാഗിംഗ് നേരിടേണ്ടി വന്നത്. അത്തോളി ജിവിഎച്ച്എസ്എസിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. വിഎച്ച്എസ്ഇ കൊമേഴ്സ് വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് അത്തോളി പോലീസ് റിപ്പോർട്ട് നൽകും.
Latest from Local News
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.







