പേരാമ്പ്രയിൽ കുന്നിക്കൂട്ടം മലയിൽ എക്സൈസ് റെയ്ഡ്: വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

പേരാമ്പ്ര: അവിടനല്ലൂർ വില്ലേജിലെ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി  വ്യാജവാറ്റ് കേന്ദ്രം തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം കുന്നിക്കൂട്ടം മല കയറി നടത്തിയ പരിശോധനയിൽ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്.

റെയ്ഡിനിടെ 600 ലിറ്റർ ചാരായം വാറ്റാനായി തയ്യാറാക്കിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ചന്ദ്രൻ കുഴിച്ചാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയും നടപടികളും നടത്തിയത്. പാർട്ടിയിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ പ്രകാശൻ എ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിചിത്രൻ, രൂപേഷ് വി.കെ, സി.ഇ.ഒ. ഡ്രൈവർ ദിനേശൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.