നടുവണ്ണൂർ: കോടതിയുടെ നടപടിക്രമങ്ങൾ അറിയുന്നതിനായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ബിസ്മാർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഡിസ്ട്രിക്ട് ജഡ്ജ് കെ നൗഷാദലി ഉദ്ഘാടനം ചെയ്തു.സബ് ജഡ്ജ് എസ് പ്രിയങ്ക മുൻസിഫ് ജഡ്ജ് രവീണ നാസ് മജിസ്ട്രേറ്റ് അജികൃഷ്ണൻ എന്നിവരുമായി കുട്ടികൾ സംവാദം നടത്തി. പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി ഒ.ആർ.സി. ട്രെയിനർ വിൻസിയും സൈബർ സേഫ്റ്റിയെ കുറിച്ച് പോലീസ് ഓഫീസർ റഖീബ് മണിയൂർ ക്ലാസ് നൽകി. താലൂക്ക് കോടതി സമുച്ചയത്തിലെ വിവിധ കോടതികൾ കുട്ടികൾ സന്ദർശിച്ച് നടപടിക്രമങ്ങൾ മനസ്സിലാക്കി. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അനുഭവാധിഷ്ഠിത പഠനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് ബി സ്മാർട്ടിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തിവരുന്നത്. കോഡിനേറ്റർ മാരായ കെ ബൈജു , ഷാജി കാവിൽ, കെ സുനിത, കെ എം സാജിറ എന്നിവർ നേതൃത്വം നൽകി
Latest from Local News
നന്തി ബസാർ : ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT
ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ