കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തക പ്രകാശനവും സെമിനാറും തിങ്കളാഴ്ച കോഴിക്കോട് ഗവ. ആർട്സ് കോളെജിൽ

 

കോഴിക്കോട് : ഡോ. കെ. സുകുമാരപിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കൈരളീ ശബ്ദാനുശാസനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാർ ഉദ്ഘാടനവും തിങ്കളാഴ്ച (ജൂലൈ 14ന്) രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളെജിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. അനിൽ വള്ളത്തോൾ ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രിയ പീലിക്കോട് പുസ്തകം ഏറ്റുവാങ്ങും. ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി പുസ്തകം പരിചയപ്പെടുത്തും.

വടക്കു കിഴക്കൻ മേഖലാ വികസനമന്ത്രാലയം മുൻ ഉപദേഷ്ടാവ് എസ്. സുരേഷ്കുമാർ, ഒറ്റപ്പാലം എൻ.എസ്.എസ് കോളെജ് മുൻ പ്രൊഫസർ എ. എൻ. കൃഷ്ണൻ, ഗവ. ആർട്സ് കോളെജ് മലയാളഗവേഷണ വിഭാഗം മേധാവി ഡോ. കെ. പി. രവി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
റിസർച്ച് ഓഫീസർ അമ്പിളി ടി. കെ. എന്നിവർ സംസാരിക്കും. 525 രൂപയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വില്പനശാലകളിൽ ലഭിക്കും.

തുടർന്ന് നടക്കുന്ന സെമിനാറിൽ നിബന്ധനകളിൽ നിന്ന് ബന്ധങ്ങളിലേക്ക്; മലയാളവ്യാകരണം പുതുബോധങ്ങളുടെ വെളിച്ചത്തിൽ എന്ന വിഷയത്തിൽ ചിറ്റൂർ ഗവ. കോളെജ് മലയാളവിഭാഗത്തിലെ ഡോ. ടി. ശ്രീവത്സൻ പ്രബന്ധം അവതരിപ്പിക്കും. ഡോ. പി. അബ്ദുൽ ഗഫൂർ മോഡറേറ്ററാകും.

ഉച്ചക്ക് 1. 30ന് വ്യാകരണപഠനം എന്ന സംവാദ വിഷയം എന്ന സെഷനിൽ ബാലുശ്ശേരി സർക്കാർ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സി. ജെ. ജോർജ് പ്രബന്ധം അവതരിപ്പിക്കും. ഡോ. സിജു കെ. ഡി. മോഡറേറ്ററാകും.

2.30 മുതൽ നടക്കുന്ന ഡോ. കെ. സുകുമാരപിള്ളയുടെ വ്യാകരണസമീപനം എന്ന സെഷനിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളെജിലെ മലയാള വിഭാഗത്തിലെ പ്രൊഫ. രാജേന്ദ്രൻ എടത്തുംകര വിഷയാവതരണം നടത്തി സംസാരിക്കും. ഡോ. എസ് സുസ്മിത മോഡറേറ്ററാകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സി.കെ.ജി.യുടെ പ്രതിമ അനാഛാദനം ചെയ്തു

Latest from Main News

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്