ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി, കാസർഗോഡ് ടീച്ചർ എജുക്കേഷൻ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ചിത്രകാരനും കൊളാഷ് ആർട്ടിസ്റ്റുമായ ശോഭരാജ് പി പി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വർണ്ണങ്ങളിൽ ഉള്ള കടലാസ് തുണ്ടുകൾ ചേർത്ത് വച്ച് അതുല്യ കലാകാരന്റെ വിവിധ രൂപങ്ങൾ കുട്ടികൾ മെനഞ്ഞെടുത്തു.
ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ടി.യെ പ്രസിഡൻ്റ് ശ്രീമതി ജെസ്സി, ഡെപ്യൂട്ടി എച്ച്. എം രാകേഷ് കുമാർ പി, ശ്രീമതി രാജി കെ, ജിനീഷ് എം.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീന ടി പി സ്വാഗതവും രോഷ്നി കെ പി നന്ദിയും പറഞ്ഞു.
Latest from Local News
മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ്
കൊയിലാണ്ടി: ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്നകുമാരി ചൂരപ്പറ്റമീത്തലിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM







