കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT )ലൈനിൽ പല ഭാഗത്തും മരക്കൊമ്പുകളും, കവുങ്ങുകളും മുറഞ്ഞുവീണുകിടക്കുന്നുണ്ട്. യാത്രക്കാർ വളരെ കരുതിയിരിക്കണം എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
അറ്റു വീണ കമ്പികളിൽ തൊടാനോ നീക്കം ചെയ്യാനോ പാടില്ല. വൈദ്യുതി ലൈൻ അറ്റു വീണ സംഭവങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ കെഎസ്ഇബി അധികൃതരെ അറിയിക്കേണ്ടതാണ്. പലയിടത്തും ലൈൻ താറുമാറായത് കാരണം ചാർജ്ജ് ചെയ്യാൻ സമയമെടുക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.