ചെന്നൈയിൽ ചരക്ക് ട്രെയിനിൽ തീപിടിത്തം: എട്ട് ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം താൽക്കാലികമായി തടസ്സം

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ പൂർണമായും കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

  • 20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
  • 12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്‌സ്പ്രസ്
  • 12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
  • 12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്
  • 16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്
  • 22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്
  • 12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
  • 16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

  • ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
  • ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്‌സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
  • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍

  • ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
  • ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.

ഗുഡൂർ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍

  • 22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
  • 20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്‌സ്പ്രസ്
  • 12296 ധനപുര്‍-എസ്.എം.വി.ടി ബംഗളൂരു സംഗമിത്ര എക്‌സ്പ്രസ്
  • 22351 പാട്‌ലിപുത്ര-എസ്.എം.വി.ടി ബംഗളൂരു എക്‌സ്പ്രസ്
  • 12540 ലഖ്‌നോ-യശ്വന്ത്പുര്‍ എക്‌സ്പ്രസ്

Leave a Reply

Your email address will not be published.

Previous Story

കൂരാച്ചുണ്ടിൽ കേരള കോൺഗ്രസ്‌ പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Next Story

കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പിലാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ പുതിയ വീട് നൽകി

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി