മേപ്പയൂർ: ഭരണപരിഷ്കാരങ്ങൾ ജനകീയമായിരിക്കണമെന്നും ഭരണകൂടത്തിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അഭിപ്രായപ്പെട്ടു. മേപ്പയൂർ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ മേപ്പയൂർ ടൗണിൽ നിന്നും മാറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് കെ കെ അനുരാഗ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ അശോകൻ , പി. കെ അനീഷ്, നിതിൻ വിളയാട്ടൂർ, അശ്വിൻ വട്ടക്കണ്ടി,ഇ.കെ മുഹമ്മദ് ബഷീർ , ഷബീർ ജന്നത്ത്, സി എം ബാബു, പറമ്പാട്ട് സുധാകരൻ, പ്രസന്ന കുമാരി, അർഷിന എം. എം ,എന്നിവർ സംസാരിച്ചു. അർഷാദ് മഞ്ഞകുളം, ഷാഫി.പി,സൂര്യ ശങ്കർ അഭിലാഷ് കാട്ടുമഠം, ആദർശ് ടി. ഒ, ആനന്ദ് കീഴ്പയ്യൂർ ആകാശ് രാജേന്ദ്രൻ,അഭിജിത്ത് ഇല്ലത്ത് താഴ, അഭിനന്ദ് കാട്ടുമഠം , ശരത്ത് കിഷോർ,ഷഹീർ കീഴലാട്ട്, മൊയ്തീൻ കീഴലാട്ട് എന്നിവർ നേതൃത്വം നൽകി.
Latest from Local News
നന്തി ബസാർ : ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT
ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ