കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് കോഴിക്കോട് നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകിൽ മിനി പിക്കപ്പ് വാഹനം ഇടിച്ചത്.
അപകടത്തിൽ മിനി പിക്കപ്പ് വാഹനത്തിലെ ഡ്രൈവർക്കും, കൂടെയുണ്ടായിരുന്ന വയനാട് സ്വദേശിയായ ജോബിക്കും പരിക്കേറ്റു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ടുപേരെയും ആംബുലൻസിൽ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചു. ജോബിക്ക് കാലിന് പരിക്കേറ്റതായാണ് വിവരം.
ആൻഡ് റസ്‌ക്യൂ ഓഫീസർ രതീഷ് കെ.എൻ.ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ഇർഷാദ് ടി.കെ., നിധി പ്രസാദ് ഇ.എം., അനൂപ് എൻ.പി., നവീൻ, ഇന്ദ്രജിത്ത് ഐ. എന്നിവർ റസ്‌ക്യൂ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഹോംഗാർഡുമാരായ ടി.പി. ബാലനും ഷൈജുവും സംഘത്തിലുണ്ടായിരുന്നു.