കൊയിലാണ്ടി: കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പിലാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി കാവുംവട്ടം കൊല്ലോറൻ കണ്ടിയിൽ അനീഷിനും കുടുംബത്തിനുമായി നിർമിച്ച വീടിൻ്റെ താക്കോൽദാനവും തുടർന്നു നടന്ന ഗൃഹപ്രവേശന ചടങ്ങും നടന്നു.
അദ്വൈതാശ്രമം കൊളത്തൂരിലെ സ്വാമിനി ശിവാനന്ദപുരിയാണ് താക്കോൽദാനവും ഗൃഹപ്രവേശന ചടങ്ങും ഉദ്ഘാടനം ചെയ്തത്. സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് കെ.എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്യക്ഷ ഡോ. അഞ്ജലി ധനഞ്ജയൻ സേവാസന്ദേശം നൽകി.
രജി കെ.എം., കല്ലേരി മോഹനൻ, ഗൃഹനിർമ്മാണ കമ്മിറ്റി ചെയർമാൻ വി.കെ. ഷാജി, കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ്), കൊയിലാണ്ടി നഗരസഭ 22-ാം വാർഡ് കൗൺസിലർ ഫാസിൽ പി.പി., ദേശീയ സേവാഭാരതി ജില്ലാ ട്രഷറർ വി.എം. മോഹനൻ എന്നിവർ സംസാരിച്ചു.
ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിനികളായ അവന്തികയും സ്നിഗ്ദയും ചടങ്ങിൽ പ്രാർത്ഥന ആലപിച്ചു.