പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് പിടിയിൽ ആയി. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ ഭാസ്കരൻ മകൻ വിഷ്ണുലാൽ (29)ആണ് പിടിയിലായത്. കോഴിക്കോട് EI & IB ലെ അസിസ്റ്റന്റ് എക് സൈസ് ഇൻസ്‌പെക്ടർ സബീറലിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ പിടികൂടിയത്.
പേരാമ്പ്രയിൽ നിന്നും ചേനായിക്ക് പോകുന്ന റോഡിൽ ലേണേഴ്സ് തീയേറ്ററിനു കെട്ടിടത്തിനു സമീപത്തു വെച്ചാണ് സംഭവം. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 30.595 ഗ്രാം മെത്തഫിറ്റമിനും സംഘം കണ്ടെടുത്തു. യുവാവ് സഞ്ചരിച്ച KL 56 T 3194 ഹോണ്ട എവിയേറ്റർ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എൻ ഡി പി എസ് നിയമ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ്, എ ഇ ഐ (ഗ്രേഡ്) രാജീവൻ പി. എൻ , PO(gr) ദിലീപ് കുമാർ ഡി എസ്, ഷാജി ഇ. എം CEO ലിനീഷ് കെ WCEO ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.