സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര തിളക്കത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി. 74 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി 2024-25 വർഷത്തെ കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹത നേടിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ആശുപത്രികൾക്കാണ് കായകല്‍പ്പ് അവാര്‍ഡ് നൽകുന്നത്.
മികച്ച ഭൗതിക സൗകര്യങ്ങൾക്ക് പുറമെ രോഗീസൗഹൃദ അന്തരീക്ഷമാണ് ആശുപത്രിയിൽ ഉള്ളത്. കാഷ്വാലിറ്റിയിൽ വീൽ ചെയറുകൾ, ട്രോളി എന്നിവയുടെ എണ്ണം വർദ്ധിപ്പിച്ചു. വാർഡുകളിൽ രോഗികൾക്ക് ആവശ്യമായ ഷെൽഫുകൾ, വാഷ് ബേസിനുകൾ എന്നിവ സ്ഥാപിച്ചു.
ഓപ്പറേഷൻ തീയേറ്ററിന്റെ നവീകരണ പ്രവൃത്തികൾ, സ്റ്റാഫിന് റിക്രീയേഷൻ ഏരിയ, ഓർഗാനിക് ഗാർഡൻ, സ്റ്റാഫ് പാർക്കിംഗ്, ഡിസേബിൾഡ് പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി. അടിസ്ഥാന ഉപകരണങ്ങളും ലഭ്യമാക്കി. ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനക്കും സംസ്ഥാനതല പരിശോധനക്കും ശേഷം സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.