പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ വൈകിട്ട് 6.30 ന് ആരംഭിച്ചു. ഇന്ന് (ജൂലൈ 12) പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്‌ഠ നടക്കുക. പ്രതിഷ്‌ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്‌ഠാ കർമം നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്‌ഠിക്കണം എന്ന ദേവപ്രശ്‌നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിച്ചത്.

ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്. പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ജൂലൈ 13 ന് രാത്രി 10 മണിയ്ക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

Leave a Reply

Your email address will not be published.

Previous Story

ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ പരീക്ഷയിൽ ഒന്നാം റാങ്ക്

Next Story

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ കേരള ഹൈക്കോടതി പരോൾ അനുവദിച്ചു

Latest from Main News

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ്

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും

‘കുണ്ടോറചാമുണ്ഡി’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം ‘അണിയറ’ – മധു.കെ

കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്ന ദേവിയാണ് ദാരികാസുരനെ വധിച്ച കാളിയുടെ ഭാവത്തിലുള്ള കുണ്ടോറ ചാമുണ്ഡി. ഈ ദേവി

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 286 പേരെ വിവിധ