കേരളം കണ്ട ഏറ്റവും കഴിവു കെട്ട സർക്കാറായ പിണറായി സർക്കാറിനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയുമെന്ന് ഡി. സി. സി. പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ.കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരി ക്കുകയായി രുന്നു അദ്ദേഹം . തൊഴിലാളികൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വില കയറ്റം കൊണ്ടു പൊറുതി മുട്ടിയിരി ക്കുകയാണ് ജനം. യുവജനങ്ങൾ ക്ക് ജോലി യില്ല.ക്രമസമാധാന നില തകർന്നു. ഗവ. ആശു പത്രികളിൽ മരുന്നില്ല,ഉപകരണങ്ങളില്ല അദ്ദേഹം പറഞ്ഞു.
എ.പി. പിതാംബരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി എം.പി. പത്മനാഭൻ,
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ. എം.രാജൻ,എം.പി. ജനാർദ്ദനൻ,എൻ.എ. കരിം
ജില്ലാ പ്രസിഡണ്ട് കെ.രാജീവ്, അസോസിയേഷൻ ജനറൽ സെക്രട്ടറിസതീഷ് പെരിങ്ങോളം എന്നിവർ സംസാരിച്ചു. ഐ.എൻ. ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ജനാർദ്ദനന് സ്വീകരണം ന ൽകി.