പയ്യോളി: കേരള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കുകയും ഗവൺമെൻ്റ് ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിൽ നൽകിയത് തള്ളുകയും ചെയ്ത നടപടിക്കെതിരെ ചാനൽ അവതാരികയുടെ ചോദ്യത്തിന് കൃത്യമായി പ്രതികരിച്ച് മെൽവിൻ എസ് ഗോവിന്ദ്. ഇത് റിപ്പോട്ടർ ചാനലിൻ കണ്ട ഷാഫി പറമ്പിൽ എം.പി പയ്യോളിയിൽ എത്തി മെൽവിനെ അഭിനന്ദിക്കുകയും തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ അർപ്പിക്കുകയും ചെയ്തു.
പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പഠിച്ച മെൽവിൻ എസ് ഗോവിന്ദ് 98.5 % നേടി പ്ലസ്ടുവിൽ വിജയം നേടുകയും കഴിഞ്ഞ വർഷം കീം എഴുതുകയും 12666 റാങ്കിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അഡ്മിഷൻ എടുക്കാതെ മെൽവിൻ പാലാ ബ്രില്ലൻസിൻ ചേർന്ന് ഒരു വർഷം അവിടെ നിന്ന് പഠിച്ച് ഈ വർഷം എഞ്ചീനിയറിങ് പരീക്ഷ എഴുതി നല്ല റാങ്ക് ലഭിക്കുകയാണ് ഉണ്ടായത്. കേരളത്തിലെ ഏറ്റവും നല്ല എഞ്ജിനിയറിണ്ട് കോളേജിൽ കമ്പ്യൂട്ടർ സയൻസിന് ചേരാനിരിക്കുകയായിരുന്നു. ഈ സമയത്താണ് ഹൈക്കോടതി ഇടപെട്ട് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് അതിന് സ്റ്റേ ലഭിക്കാൻ ഗവൺമെൻ്റ് ഡിവിഷൻ ബഞ്ചിൽ കൊടുത്ത ഹർജിയും തള്ളിയതാണ് മെൽവിനെ പോലെ കേരള സിലബസ്സിൽ പഠിച്ച വിദ്യാർത്ഥികളെ പ്രയാസപ്പെടുത്തിയത്.
ഇതിനെതിരെ കൃത്യമായ രീതിയിൽ റിപ്പോർട്ടർ ചാനലിലാണ് മെൽവിൻ പ്രതികരിച്ചത്. ചാനൽ അവതാരിക റോഷ്ണി ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് മെൻവിൻ താരമായത്. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോകാത്ത സർക്കാർ നിലപാടിനെ വിമർശിക്കുകയും ചെയ്തു. വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകുവാൻ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. ഇതിൻ്റെ അഡ്മിൻമാരിൽ ഒരാളായി പ്രവർത്തിച്ച് വരികയാണ് ഇപ്പോൾ മെൽവിൻ. പയ്യോളിയിലെ കോൺഗ്രസ് നേതാവ് സബീഷ് കുന്നങ്ങോത്തിൻ്റെയും പയ്യോളി വിദ്യാനികേതൻ പബ്ലിക്ക് സ്കൂൾ അധ്യാപിക സുഷമയുടെയും മകനാണ്.