മാണി മാധവ ചാക്യാര്‍സ്മാരക കലാപഠ കേന്ദ്രം ഉദ്ഘാടനം 15ന്

അരിക്കുളം: കൂത്ത്, കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്തന്‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിര്‍മ്മിച്ച കലാപഠന കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി. ജൂലായ് 15ന് രാവിലെ 10 മണിക്ക് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്മാരകം ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷനാവും.

മാണി മാധവ ചാക്യാരുടെ ജന്മവീടിനോട് ചേര്‍ന്ന് കുടുംബാഗങ്ങള്‍ പഞ്ചായത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്മരകം ഉയര്‍ന്നത്. പേരാമ്പ്ര എം എല്‍ എ ടി പി രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 74.50000 രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കേന്ദ്രത്തിലേക്ക് ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തുക നല്‍കിയിട്ടുണ്ട്. കൂത്തമ്പലം മാതൃകയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. കൂത്ത്, കൂടിയാട്ടം, ചെണ്ട തുടങ്ങി വിവിധ ക്ഷേത്രകലകള്‍ കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ചിത്രരചന തുടങ്ങിയ കലകള്‍ പരിശീലിപ്പിക്കാനാണ് കലാപഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തക കമ്മറ്റി തീരുമാനിച്ചത്.

കൂത്ത്, കൂട്ടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളുടെ പരിപോഷണണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അതുല്യ കലാകാരനായിരുന്നു മാണി മാധവചാക്യാര്‍. സമകാലികരുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് കൂത്തും കൂടിയാട്ടവും ജനകീയ കലാരൂപമാക്കിയ കലാകാരനായിരുന്നു ഇദ്ദേഹം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍നിന്ന് കൂടിയാട്ടത്തെയും ചാക്യാര്‍കൂത്തിനെയും പുറത്തുകൊണ്ടുവന്ന് ജനകീയമാക്കിയത് മാണി മാധവചാക്യാരാണ്. ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലാരൂപത്തെ ജനപ്രിയമാക്കി. 1974-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരവും കേന്ദ്ര സംഗീത -നാടക അക്കാദമി പുരസ്‌ക്കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കലാമണ്ഡലം ഫെലോഷിപ്പ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ തുളസി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. നാട്യകല്‍പ്പദ്രുമം, മാണിമാധവീയം എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കഥകളിക്ക് കണ്ണു നല്‍കിയ കലാകാരന്‍ എന്നാണ് വള്ളത്തോള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതില്‍ നടപടിയായില്ല

Next Story

ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ പരീക്ഷയിൽ ഒന്നാം റാങ്ക്

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്