ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരിക്ക്

 

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി അംഗീകാരങ്ങൾ വാങ്ങുന്ന ചേമഞ്ചേരിയുടെ കിരീടത്തിൽ ഇതിലൂടെ ഒരു പൊൻ തൂവൽ കൂടിയായി.കടൽ തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരമാക്കുന്നതിനും അതിലൂടെ സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനുമായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച ബൃഹത് പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദര തീരം എന്നത് ‘

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മത്സ്യതൊഴിലാളികൾ തീരദേശ നിവാസികൾ രാഷട്രീയ പ്രസ്ഥാനങ്ങൾ സഹകരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഏജൻസികൾ ‘ബോട്ടുടമകൾ സന്നദ്ധ സംഘടകൾ തുടങ്ങി മുഴുവൻ തീരദേശ ജനവിഭാഗങ്ങളുടേയും സഹകരണത്തോടെ കടലും തീരവും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്.

ഒന്നാം ഘട്ടത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തി. തുടർന്ന് രണ്ടാം ഘട്ടത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരി ച്ച് നീക്കം ചെയ്തത്. ഈ പദ്ധതി ഏറ്റവും മികച്ച രീതിയിൽ കാര്യക്ഷമായി നടപ്പാക്കിയ, വിപുലാമായ പ്രവർത്തനങ്ങളിലൂടെ നല്ല ജനകീയ പങ്കാളിത്തതോടുകൂടി ഈ പദ്ധതി വിജയിപ്പിച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാർഡിന് അർഹമായത് ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ്.

അവാർഡ് മത്സ്യ ദിനത്തിൻ്റെ ഭാഗമായി കൊട്ടാരക്കരയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ , സജി ചെറിയാനിൽ നിന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഏറ്റുവാങ്ങി. ചടങ്ങിൽ കേരള ധനകാര്യവകുപ്പ് മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം നേടിയ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉൾക്കൊള്ളുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ മുതൽ തുവ്വപ്പാറ വരെയുള്ള തീരദേശ മേഖലയിലാകെ എല്ലാവരുടേയും സഹകരണത്തോടു കൂടി നടത്തിയ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടേയും
ബോധവൽക്കരണ പരിപാടികളുടേയും ഫലമായി ഈ പദ്ധതിയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത് .
കടലിലും തീരത്തും കടപ്പുറത്തും അടിഞ്ഞ് കുടി കിടന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ ശേഖരിക്കപ്പെട്ടത്.ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വേർതിരിച്ച് തരം തിരിച്ച് വലിയ ബേഗുകളിലാക്കി റിസൈക്കിളിംഗിനായി കയറ്റി അയക്കുകയാണ് ചെയ്തത്

പഞ്ചായത്തിന് ഈയൊരു അംഗീകാരം ലഭിച്ചത് മത്സ്യതൊഴിലാളികളുടേയും തീരദേശ നിവാസികളുടേയും രാഷ്ടീയ – സന്നദ്ധ പ്രവർത്തകരുടേയും ഹരിത കർമ്മ സേനാംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നല്ല പിന്തുണ ലഭിച്ചതിനാലാണ്. അത് പോലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന് ചേർന്ന ടൂറിസ്റ്റുകളുടേയും കച്ചവടക്കാരുടേയും നല്ല പിന്തുണയും ലഭിച്ചിരുന്നു. എല്ലാവരേയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നതായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് താരമായി മെൽവിൻ; അഭിനന്ദിച്ച് ഷാഫി പറമ്പിൽ എം.പി

Next Story

സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം

Latest from Local News

കൊയിലാണ്ടി ട്രഷറിക്ക് മുന്നിൽകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA ) യുടെ പ്രതിഷേധപ്രകടനം

പെൻഷൻ പരിഷ്കരണം നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് KSSPA കൊയിലാണ്ടി ട്രഷറി ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. മെഡിസിപ്പ് അപാകത പരിഹരിക്കുക, പ്രീമിയ

പൂർവ്വിക സ്മരണകൾ പ്രചോദനമാവണം; പാണക്കാട് സാദിഖലി തങ്ങൾ

സൽഗുണ സമ്പന്നരായ പൂർവ്വികരായ നേതാക്കളുടെ സ്മരണകൾ പുതിയ തലമുറയെ അറിയിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പൂർവ്വികരുടെ ഓർമ്മകൾ ഊർജ്ജമാവണമെന്നും പാണക്കാട് സാദിഖലി ശിഹാബ്

നവംബർ 1 ലെ പിണറായിയുടെ പ്രഖ്യാപനം ഏപ്രിൽ 1ന് പറ്റിയ പ്രഖ്യാപനമെന്ന് പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കേരളത്തെ അതിദരിദ്ര സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാനം ശുദ്ധതട്ടിപ്പാണെന്നും കേരള ജനതയെ ഒന്നടക്കം വിഡ്ഢികളാക്കുന്ന ഈ പ്രഖ്യാപനം നവംബർ