കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതി രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും സന്നദ്ധ സാമൂഹ്യ മേഖലകളിലും മികച്ച പ്രവർത്തനം നടത്തി വരുന്ന പൊതു പ്രവർത്തകർക്ക് നൽകി വരുന്ന മൂന്നാമത് അയ്യങ്കാളി സേവാ പുരസ്ക്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളുടെ പൂർണ വിവരങ്ങളും നിർദ്ദേശകൻ്റെ പൂർണ വിലാസവും ഫോൺനമ്പറും അപേക്ഷയിൽ ഉണ്ടായിരിക്കണം.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഓഗസ്ത് 28 ന് കോഴിക്കോട് വെച്ച് നടക്കുന്ന അയ്യങ്കാളി ജയന്തി സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.
നാമനിർദേശങ്ങൾ ജൂലൈ 30 ന് മുമ്പായി താഴെ നൽകിയ വിലാസത്തിലോ ഈ മെയിലിലോ അയക്കേണ്ടതാണ്.
അയക്കേണ്ട വിലാസം
സി പി സുരേഷ് ബാബു
കൺവീനർ
അയ്യങ്കാളി അനുസ്മരണ സമിതി
നടുവത്തൂർ പി ഒ
കൊയിലാണ്ടി
കോഴിക്കോട്
ഇമെയിൽ: snmswesthill@gmail.com
ഫോൺ:94956 19447
വാട്സപ്പ് :
6282199924
മീഡിയ കൺവീനർ