ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച്  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്  നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബിനീഷ്. കെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ലതിക.വി.ആർ ദിനാചരണ സന്ദേശം നൽകി സംസാരിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തീൻ കോയ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, ഹെൽത്ത് സൂപ്പർവൈസർ ഹരി .പി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫിസർ ഡോ. ഭവില.എൽ സ്വാഗതവും ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഷീബ . കെ.ജെ നന്ദിയും പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദിവ്യ .സി.പി നയിച്ചു. തുടർന്ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ തയ്യാറാക്കിയ സ്കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

Next Story

ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി

ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ന്നു

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ