കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി .നഫീസ അധ്യക്ഷത വഹിച്ചു. കൈറ്റ് വിക്ടേഴ്സ് ഫെയിം – റിസോഴ്സ് പേഴ്സൺ സന്ധ്യ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണക്കുറുപ്പ് ,സനില എന്നിവർ സംസാരിച്ചു .എൻ. ജിൻസി സ്വാഗതവും കെ കെ ബീന നന്ദിയും പറഞ്ഞു.
