കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം. വെടിനിർത്തൽ പ്രഖ്യാപിക്കുക, ഓപ്പറേഷൻ ക​ഗാർ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ജൂൺ 21 കോഴിക്കോട് കൈരളി തീയേറ്റർ വേദി ഹാളിൽ നടന്ന പ്രതിരോധ കൺവെൻഷൻ പരിപാടിയുടെ പോസ്റ്ററാണ് കോടതി വളപ്പിൽ പതിച്ചിരിക്കുന്നത്.

പോസ്റ്റർ പതിച്ച സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. പോസ്റ്ററിൽ സംഘടനകളുടെ പേരുകളൊന്നും അച്ചടിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പ് മാത്രം പതിച്ചതാണ് ഈ പോസ്റ്ററുകൾ എന്നാണ് പൊലീസിൻ്റെ നി​ഗമനം.

Leave a Reply

Your email address will not be published.

Previous Story

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Next Story

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി