പൂക്കാട് കലാലയം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രാദേശിക കലാകാരന്മാരെയും കലാപ്രവർത്തകരേയും തദ്ദേശ സ്വയംഭരണ വകുപ്പുകൾ അറിഞ്ഞാദരിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യണമെന്ന് പൂക്കാട് കലാലയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സുനിൽ തിരുവങ്ങൂർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. കെ.ടി. ശ്രീനിവാസൻ (പ്രസിഡണ്ട്), കെ. ശ്രീനിവാസൻ (വൈസ്. പ്രസിഡണ്ട്), ശിവദാസ് കാരോളി (ജനറൽ സെക്രട്ടറി), ശ്രീജ.കെ, കെ.രാധാകൃഷ്ണൻ, സുരേഷുണ്ണി, വി.വി. മോഹനൻ (സെക്രട്ടറിമാർ) ഉണ്ണി കുന്നോൽ (ട്രഷറർ), ബാലൻ കുനിയിൽ, ശശികുമാർ പാലയ്ക്കൽ (ഓഡിറ്റർമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published.