കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ “നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ” എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ അതിവിപുലമായി ആഘോഷിക്കും. പ്രസിദ്ധ സിനിമ പിന്നണി ഗായകൻ അൻവർ സാദത്ത്, ക്രിസ്റ്റകല, ഷഹജ മലപ്പുറം, പൊള്ളാച്ചി മുത്തു നബീൽ (കീ-ബോർഡ്), ജോൺ ലീഡർ (ഡ്രംസ്), ഹകീം (റിധം, തബല) അനൂപ് (ലീഡ് ഗിറ്റാർ) എന്നിവർ പരിപാടിയുടെ ഭാഗമായി കുവൈത്തിൽ എത്തും.

ഫർവാനിയ ഗ്രീൻപെപ്പർ റെസ്റ്റോറന്റ് ഹാളിൽ നടന്ന കൊയിലാണ്ടി ഫെസ്റ്റ് സ്വാഗതസംഘ രൂപീകരണ യോഗം രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ മുഖ്യ സ്പോൺസർ അഹ്‌മദ്‌ അൽ മഗ്‌രിബി കൺട്രി ഹെഡ് ഹസൻ മൻസൂർ സ്പോൺസർഷിപ്പ് കൺവീനർ അനു സുൽഫിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

രക്ഷാധികാരികൾ ആയ പ്രമോദ് ആർ.ബി, ബഷീർ ബാത്ത, സാജിദ നസീർ, ഉപദേശക സമിതി അംഗങ്ങൾ ആയ അസീസ് തിക്കോടി സുൽഫിക്കർ, സലാം നന്തി എന്നിവർ സംസാരിച്ചു. ഷാഹുൽ ബേപ്പൂർ, അനു സുൽഫി, റഷീദ് ഉള്ളിയേരി, മൻസൂർ മുണ്ടോത്ത്, റിഹാബ് തൊണ്ടിയിൽ, ജഗത് ജ്യോതി, ഇസ്മായിൽ സൺഷൈൻ, ഷറഫ് ചോല, സാദിക്ക് തൈവളപ്പിൽ, നജീബ് മണമൽ എന്നിവരെ വിവിധ കമ്മിറ്റികളുടെ ചുമതല നൽകി. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മത്സ്യകൃഷിയിൽ വിജയം: അംബരീഷിന് സംസ്ഥാന പുരസ്‌കാരം

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 12-07-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

Latest from Local News

രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി

മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു

മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്