കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി ജില്ലാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ്സ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ കെ ഷിജു കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. അഡ്വ. പി പ്രശാന്ത്, ജില്ലാ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ ബി സ്മിത എന്നിവര്‍ വിഷയാവതരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ നിജില പറവക്കൊടി, കെ എ ഇന്ദിര ടീച്ചര്‍, സി പ്രജില, കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല, നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം പി ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ കെ വിബിന, ആര്‍ അനുഷ്മ (സിഡബ്ല്യൂഎഫ്), കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ് എസ് അമിത തുടങ്ങിയവര്‍ സംസാരിച്ചു.