മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ 13 വരെയാണ് ക്യാമ്പ് നടക്കുക. പുനരധിവാസ പദ്ധതിക്കായി സർക്കാർ പ്രഖ്യാപിച്ച 402 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് കാർഡ് നൽകുക.
