ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന നിലപാട് സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ,ആർ, ജയ്കിഷ് മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, മണ്ഡലം സെക്രട്ടറി രജീഷ് തൂവക്കോട്, വെങ്ങളം ഏരിയ പ്രസിഡന്റ് എം കെ. പ്രസാദ് , എന്നിവർ സംസാരിച്ചു. മാധവൻ പൂക്കാട്, ജിജു തുവക്കോട്, ദിജുലാൽ, അനീഷ് ചന്ദ്രൻ, സരീഷ്, എന്നിവർ നേതൃത്വം നൽകി.