ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ എറണാകുളം മുതൽ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്.
