കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി. ഗോപകുമാറും വിപിനാരായണൻ മാസ്റ്ററും സ്കൂളിന് സംഭാവന ചെയ്ത ഡിജിറ്റൽ ക്ലാസ്‌റൂം, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ശ്രീ ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.
ടാലൻറ് ഹബ് ഉദ്ഘാടനം ബിപിസി പന്തലായനി ബി.ആർ.സിയിലെ മധുസൂദനൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീരജീഷ് വെങ്ങളത്ത് കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് അരുൺ മണമൽ, സ്കൂൾ മാനേജർ എൻ.ഇ മോഹനൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ സി. ഗോപകുമാർ, സുധ സി, സി.കെ കൃഷ്ണൻ, വി. സുന്ദരൻ മാസ്റ്റർ, സി.പി മോഹനൻ, ബിന്ദു കെ.കെ, വി.പി നാരായണൻ, ശ്രീശൻ പനായി എന്നിവർ സംസാരിച്ചു.